Isaías 45

Malayalam Bible (GL_MALAYALAM) vs BKJ

Sair da comparação
1 യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--:
1 Assim diz o SENHOR a seu ungido, a Ciro, cuja mão direita eu tenho sustentado, para subjugar nações perante ele. E eu afrouxarei os lombos de reis, para abrir perante ele os portões duplos. E os portões não estarão fechados.
2 ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
2 Eu irei antes de ti e farei os lugares tortuosos retos. Eu quebrarei em pedaços os portões de bronze, e cortarei em partes as barras de ferro.
3 നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
3 E te darei os tesouros da escuridão e as riquezas escondidas dos lugares secretos, para que tu possas saber que eu, o SENHOR, o qual te chama pelo teu nome, sou o Deus de Israel.
4 എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു.
4 Por amor do meu servo Jacó e de Israel, meu eleito, eu tenho te chamado pelo teu nome. Eu tenho te dado um sobrenome, embora tu não me tenhas conhecido.
5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
5 Eu sou o SENHOR e não há ninguém mais, não há outro Deus fora de mim. Eu te cinjo, embora tu não me tenhas conhecido.
6 സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
6 Para que eles possam saber, desde o nascer do sol e desde o oeste, que não há outro fora de mim. Eu sou o SENHOR e não há outro.
7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.
7 Eu formo a luz e crio escuridão, eu faço paz e crio o mal, eu o SENHOR faço todas estas coisas.
8 ആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
8 Descei vós céus, desde cima, e que os céus derramem justiça; que se abra a terra e que ela produza salvação; e que a justiça surja juntamente; Eu, o ­SENHOR, criei isto.
9 നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?
9 Ai daquele que contende com seu Criador! Deixe o caco contender com os cacos da terra. Dirá o barro para aquele que o modela: O que fazes tu? Ou tua obra: Ele não tem mãos?
10 അപ്പനോടു: നീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
10 Ai sobre aquele que diz para seu pai: O que tu geras como pai? Ou para a mulher: O que tens tu dado à luz?
11 യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ.
11 Assim diz o SENHOR, o Santo de Israel, e Criador dele: Perguntai-me de coisas que virão concernentes a meus filhos e concernente ao trabalho de minhas mãos, demandai vós a mim.
12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.
12 Eu tenho feito a terra e criado o homem sobre ela. Eu, precisamente, minhas mãos, têm estendido os céus e todo seu exército eu tenho comandado.
13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13 Eu o tenho elevado em justiça e eu dirigirei todos os caminhos dele. Ele edificará minha cidade e deixará ir meus cativos, não por preço nem por recompensa, diz o SENHOR dos Exércitos.
14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
14 Assim diz o SENHOR: O trabalho do Egito e o comércio da Etiópia e dos sabeus, homens de estatura, chegarão a ti e eles serão teus. E eles te seguirão, em correntes eles chegarão, e eles se prostrarão ante a ti. Eles farão súplica a ti, dizendo: Certamente, Deus está em ti e não há nenhum outro, não há nenhum outro Deus.
15 യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
15 Verdadeiramente, tu és um Deus que escondes a ti mesmo, ó! Deus de Israel, o Salvador!
16 അവർ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.
16 Eles serão envergonhados e também confundidos, todos eles. Eles irão para a confusão juntamente os que são fabricantes de ídolos.
17 യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
17 Israel, porém, será salvo no SENHOR com uma eterna salvação. Vós não sereis envergonhados nem confundidos por toda a eternidade.
18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:-- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
18 Porque assim diz o SENHOR que criou os céus; Deus, ele mesmo, que formou a terra e a fez. Ele a tem estabelecido, ele não a criou em vão, ele a formou para ser habitada. Eu sou o SENHOR e não há nenhum outro.
19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
19 Eu não tenho falado em segredo, em um lugar escuro da terra. Eu não disse à semente de Jacó: Buscai-me em vão. Eu, o SENHOR, falo justiça. Eu declaro coisas que são corretas.
20 നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല.
20 Congregai-vos e vinde; aproximai-vos juntamente, vós sobreviventes das nações. Eles nada sabem, os que erigem suas imagens de madeira esculpida, e oram a um deus que não pode salvar.
21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
21 Contai vós e trazei-os para perto. Sim, permiti que eles tomem conselho juntamente. Quem tem declarado isto desde tempo antigo? Quem tem contado isto desde aquele tempo? Não tem sido eu, o SENHOR? E fora de mim não há nenhum outro Deus. Um Deus justo e um Salvador, não há nenhum além de mim.
22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
22 Olhai para mim, e sereis salvos, todos os confins da terra, pois eu sou Deus e não há nenhum outro.
23 എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
23 Eu tenho jurado por mim mesmo, a palavra é saída da minha boca em justiça e não será revogada, tal que diante de mim todo joelho se dobrará e toda língua prestará juramento.
24 യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
24 Certamente alguém dirá: No SENHOR eu tenho justiça e força, sim, para ele os homens virão e todos os que estão enfurecidos contra ele serão envergonhados.
25 യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും
25 No SENHOR toda a semente de Israel será justificada e se gloriará.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 45, comparar traduções ou montar um estudo — tudo direto pelo WhatsApp.