2 Samuel 20

Malayalam Bible (GL_MALAYALAM) vs BKJ

Sair da comparação
1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
1 E ocorreu de haver ali um homem de Belial, cujo nome era Seba, o filho de Bicri, um benjamita; e ele soprou uma trombeta, e disse: Não temos parte alguma em Davi, tampouco temos herança no filho de Jessé: cada homem para a sua tenda, ó Israel.
2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നു നടന്നു.
2 Assim, todos os homens de Israel deixaram de seguir Davi, e seguiram Seba, o filho de Bicri; porém, os homens de Judá se apegaram ao seu rei, desde o Jordão até Jerusalém.
3 ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
3 E Davi chegou à sua casa em Jerusalém; e o rei tomou as dez mulheres, as suas concubinas, as quais ele havia deixado para cuidar da casa, e as pôs sob guarda, e as alimentou, mas não entrou a elas. Assim, elas ficaram trancadas até o dia da sua morte, vivendo em viuvez.
4 അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
4 Então, o rei disse a Amasa: Reúne-me os homens de Judá dentro de três dias, e estejas tu aqui presente.
5 അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
5 Assim, Amasa foi reunir os homens de Judá; porém, ele tardou além da hora marcada que ele lhe havia indicado.
6 എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
6 E Davi disse a Abisai: Agora Seba, o filho de Bicri, far-nos-á mais mal do que nos fez Absalão; toma tu os servos do teu senhor e persegue-o, para que ele não conquiste para si cidades fortificadas e escape de nós.
7 അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ളേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു.
7 E ali saíram atrás dele os homens de Joabe, e os quereteus, e os peleteus, e todos os valentes; e eles saíram de Jerusalém, para perseguir Seba, o filho de Bicri.
8 അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.
8 Quando eles estavam junto à pedra grande que fica em Gibeão, Amasa foi adiante deles. E as vestes de Joabe, que ele havia posto, estavam nele cingidas; e sobre ela um cinto com uma espada presa sobre o seu lombo, na sua bainha, e enquanto ele avançava, ela caiu.
9 യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
9 E Joabe disse a Amasa: Estás tu com saúde, meu irmão? E Joabe pegou Amasa pela barba com a mão direita para beijá-lo.
10 എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
10 Porém, Amasa não prestou atenção à espada que estava na mão de Joabe; assim ele o feriu com ela na quinta costela, e derramou as suas entranhas no chão, e não voltou a atingi-lo; e ele morreu. Assim, Joabe e Abisai, o seu irmão, perseguiram Seba, o filho de Bicri.
11 യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
11 E um dos homens de Joabe pôs-se de pé ao seu lado, e disse: Aquele que favorecer Joabe, e aquele que for por Davi, que siga Joabe.
12 അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
12 E Amasa chafurdava-se no sangue, no meio do caminho principal. E quando o homem viu que todo o povo permanecia imóvel, ele removeu Amasa do caminho principal para o campo, e lançou um pano sobre ele, quando viu que todos os que se aproximavam dele ficavam imóveis.
13 അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
13 Quando ele foi removido do caminho principal, todo o povo continuou atrás de Joabe, para perseguir Seba, o filho de Bicri.
14 എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേർയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
14 E ele foi por todas as tribos de Israel até Abel, e até Bete-Maaca, e todos os beritas; e eles foram reunidos, e também foram atrás dele.
15 മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
15 E eles chegaram e o sitiaram em Abel de Bete-Maaca, e eles ergueram um aterro encostado à cidade, e este ficava dentro de uma trincheira; e todo o povo que estava com Joabe golpeou a muralha, para lançá-la abaixo.
16 അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചു പറഞ്ഞു.
16 Então uma mulher sábia gritou da cidade: Ouvi, ouvi; dizei, rogo-vos, a Joabe: Vem aqui mais perto, para que eu possa falar contigo.
17 അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
17 E quando ele se aproximou dela, a mulher disse: És tu Joabe? E ele respondeu: Eu Sou Ele. Então, ela disse a ele: Ouve as palavras de tua criada. E ele respondeu: Estou ouvindo.
18 എന്നാറെ അവൾ ആബേലിൽ ചെന്നുചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു.
18 Então ela falou, dizendo: Eles estavam acostumados a falar em tempos antigos, dizendo: Eles certamente pedirão conselho a Abel; e assim eles encerravam a questão.
19 ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
19 Sou eu uma das pacíficas e das fiéis em Israel; tu buscas destruir uma cidade e uma mãe em Israel; por que queres engolir a herança do SENHOR?
20 അതിന്നു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാൻ എനിക്കു ഒരിക്കലും സംഗതിയാകരുതേ.
20 E Joabe respondeu, e disse: Longe esteja isto, longe esteja de mim engolir ou destruir.
21 കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
21 A questão não é assim; mas um homem do monte Efraim, Seba, filho de Bicri por nome, levantou a sua mão contra o rei, contra o próprio Davi; entrega-mo somente, e partirei da cidade. E a mulher disse a Joabe: Eis que a sua cabeça te será lançada por sobre a muralha.
22 അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
22 Então a mulher foi a todo o povo em sua sabedoria; e eles cortaram a cabeça de Seba, o filho de Bicri, e a lançaram para Joabe. E ele soprou uma trombeta, e eles se retiraram da cidade, cada homem para a sua tenda. E Joabe retornou a Jerusalém, para o rei.
23 യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകൻ ആയിരുന്നു.
23 Ora, Joabe estava sobre todo o exército de Israel; e Benaia, o filho de Joiada, estava sobre os quereteus e sobre os peleteus;
24 അദോരാം ഊഴിയവേലക്കാർക്കു മേൽ വിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
24 e Adorão estava sobre o tributo; e Josafá, o filho de Ailude era o escrivão;
25 ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
25 e Seva era escriba; e Zadoque e Abiatar eram os sacerdotes;
26 യായീർയ്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
26 e também Ira, o jairita, era o governador-mor junto a Davi.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 20, comparar traduções ou montar um estudo — tudo direto pelo WhatsApp.